ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരായ വിമർശനം തടഞ്ഞ് പിണറായി

പൊതു ചർച്ചയിലായിരുന്നു പ്രതിനിധികളുടെ വിമർശനം.

Update: 2022-02-15 16:21 GMT
Advertising

സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ചർച്ചയിൽ ജി സുധാകരനെതിരെ പ്രതിനിധികൾ കടുത്ത വിമർശനം ഉയർത്തുന്നതോടെയാണ് പിണറായി വിജയൻ ഇടപെട്ടത്. "ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക " - അദ്ദേഹം പറഞ്ഞു.

ചാരുംമൂട് ഏരിയ കമ്മിറ്റി പ്രതിനിധികൾ പടനിലം സ്കൂൾ കോഴ വിഷയം ഉന്നയിച്ചു. ആരോപണ വിധേയനായ കെ രാഘവനെ, സുധാകരൻ പിന്തുണച്ചെന്ന് പ്രതിനിധികൾ ആരോപിച്ചു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളും സുധാകരനെ വിമർശിച്ചു. എച് സലാമിനെ തോൽപ്പിക്കാൻ നോക്കി എന്ന് അമ്പലപ്പുഴയിലെ പ്രതിനിധി വിമർശിച്ചു. സുധാകരൻ അധികാരിമോഹിയാണ് എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം.

CPI മന്ത്രിമാർക്കെതിരെ വിമർശനം

സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സി.പി.ഐ മന്ത്രിമാർക്കെതിരെ വിമർശനം. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തനം പരാജയമാണെന്ന് അഭിപ്രായമുയർന്നു. ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയാണ്. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ ഇമേജിനെ ബാധിക്കുന്നു. പൊതു ചർച്ചയിലായിരുന്നു പ്രതിനിധികളുടെ വിമർശനം.

News Summary : Pinarayi blocked the criticism against G Sudhakaran at the Alappuzha district conference

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News