കേരളത്തെ കേന്ദ്രം വലിയ തോതിൽ അവഗണിക്കുന്നു; വിവാദങ്ങളിൽ തൊടാതെ മുഖ്യമന്ത്രിയുടെ പുതുപ്പളളി പ്രചരണം

അർഹതപ്പെട്ട നികുതി വിഹിതം പോലും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2023-08-24 13:20 GMT
Editor : anjala | By : Web Desk
Advertising

കോട്ടയം: പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണങ്ങൾക്ക് ഒന്നും മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വി‍‍ജയന്റെ പുതിപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രചരണം. മകൾക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ചും പ്രചരണത്തിൽ പരാമർശിച്ചില്ല. കേരളത്തെ കേന്ദ്രം വലിയ തോതിൽ അവഗണിക്കുന്നു. അർഹതപ്പെട്ട നികുതി വിഹിതം പോലും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം.

പുതുപ്പള്ളിയിലെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ വികസനം മാത്രം വിഷയമാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. വിവാദങ്ങൾ ചർച്ച ചെയ്യണ്ടെന്ന് എൽ.ഡി.എഫും സിപിഎമ്മും നേരത്തെ തീരുമാനം എടുത്തിരുന്നു. നാടിന്റെ വികസനമടക്കമുള്ള പ്രശ്നങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നത്. എന്നാൽ അക്കാര്യങ്ങൾ ചർച്ച ആവരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. കൂടാതെ സർക്കാരിന്റെ വികസന നേട്ടങ്ങളും മുഖ്യമന്ത്രിയുടെ പ്രചരണത്തിൽ എണ്ണിപ്പറഞ്ഞു.

Full View

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സ്കൂളുകളും നവീകരിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ ഒഴിവാക്കാൻ കഴിയില്ലെന്ന് സർക്കാർ ധീരമായി നിലപാട് എടുത്തു. മത നിരപേക്ഷത സംരക്ഷിക്കുന്ന വർഗീയതയുമായി കൂട്ടു കൂടാത്ത ഒരു സർക്കാർ ആണിതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News