സ്വര്‍ണക്കടത്തില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്; കൃത്യമായ സക്കാത്ത് സംവിധാനമുള്ള മറ്റേത് പാര്‍ട്ടിയുണ്ട്?-പരിഹസിച്ച് അബ്ദുറബ്ബ്

അതേസമയം സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Update: 2021-06-29 16:37 GMT
Advertising

സ്വര്‍ണകടത്ത് വിവാദത്തില്‍ സി.പി.എമ്മിനെ പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്. സ്വര്‍ണക്കടത്തില്‍ ഒരു പങ്ക് പാര്‍ട്ടിക്കാണത്രെ, സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത്ര കൃത്യമായ സക്കാത്ത് സംവിധാനമുള്ള മറ്റേത് പാര്‍ട്ടിയുണ്ടെന്ന പി.കെ അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

Full View

അതേസമയം സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ മുന്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഒരു തെറ്റിന്റെയും കൂടെ നില്‍ക്കില്ല. പാര്‍ട്ടിക്കുവേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയവര്‍ പോലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ തെറ്റിനനുസരിച്ച് നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം.

പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ ഇടപെടും. പാര്‍ട്ടിക്കുള്ളില്‍നിന്നു തെറ്റ് ചെയ്താല്‍ അംഗീകരിക്കില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്കു കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News