തോമസ് ഐസക്കിന്റെ വാഗ്ദാനങ്ങള്‍ ലീക്ക് ബീരാന്റെ കത്ത് പോലെയായെന്ന് പി.കെ ബഷീര്‍

ജി.എസ്.ടി നാലു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന് ഒന്നും ലഭിച്ചില്ല. കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുന്ന ജി.എസ്.ടി സംവിധാനം നമുക്ക് ദോഷകരമാവുമെന്ന ദീര്‍ഘവീക്ഷണം തോമസ് ഐസക്കിന് ഇല്ലാതെപോയെന്നും പി.കെ ബഷീര്‍ നിയമസഭയില്‍ പറഞ്ഞു.

Update: 2021-10-05 15:26 GMT
Advertising

ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ഹോം സിനിമയിലെ ലീക്ക് ബീരാന്റെ കഥാപത്രം ഗള്‍ഫില്‍ നിന്നെഴുതിയ കത്ത് പോലെയായെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. ജി.എസ്.ടി നടപ്പാക്കിയാല്‍ കേരളത്തിന് വലിയ നേട്ടമുണ്ടാവുമെന്നാണ് ഐസക് പറഞ്ഞിരുന്നത്. 5000 കോടി കേരളത്തിന് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ജി.എസ്.ടി നാലു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന് ഒന്നും ലഭിച്ചില്ല. കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുന്ന ജി.എസ്.ടി സംവിധാനം നമുക്ക് ദോഷകരമാവുമെന്ന ദീര്‍ഘവീക്ഷണം തോമസ് ഐസക്കിന് ഇല്ലാതെപോയെന്നും പി.കെ ബഷീര്‍ നിയമസഭയില്‍ പറഞ്ഞു.

ജി.എസ്.ടിയില്‍ സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടവര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ വലിയ ആവേശമാണ് കാണിച്ചത്. ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍ എല്ലാ മുഖ്യമന്ത്രിമാരെയും കൂട്ടി ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. 1982ല്‍ കെ.കരുണാകരന്‍ ലിറ്ററിന് 10 പൈസ കൂട്ടിയാല്‍ സമരം ചെയ്തിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടു. പെട്രോള്‍ വില നൂറ് കടന്നിട്ടും ഒരു പ്രതിഷേധവുമില്ല, പണ്ട് നടന്ന സമരങ്ങളൊന്നും എ.എന്‍ ഷംസീറിനറിയില്ലെന്നും അദ്ദേഹത്തെ അന്ന് പെറ്റിട്ടില്ലെന്നും പി.കെ ബഷീര്‍ പറഞ്ഞു.

2030 ആവുമ്പോള്‍ ലീഗുണ്ടാവില്ലെന്നാണ് ഷംസീര്‍ പറയുന്നത്. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ എന്താണ് സി.പി.എമ്മിന്റെ അവസ്ഥ? ലീഗ് പല മണ്ഡലങ്ങളിലും നാമമാത്രമായ വോട്ടുകളാണ് ലഭിച്ചത്. ഭവാനിപൂരില്‍ ആകെ നാലായിരം വോട്ടാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റുകളിലും ജയിച്ചു, അന്ന് തോറ്റ പി.രാജീവും കെ.എന്‍ ബാലഗോപാലും നിയമസഭയിലേക്ക് ജയിച്ചു. ഇതൊക്കെ രാഷ്ട്രീയത്തില്‍ സാധാരണയാണ്. ഇതൊക്കെ ഗോവിന്ദന്‍ മാഷ് പാര്‍ട്ടി ക്ലാസില്‍ ഷംസീറിന് പഠിപ്പിച്ചുകൊടുക്കണമെന്നും പി.കെ ബഷീര്‍ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News