'കറുപ്പ് പിണറായിക്ക് പേടി, അപ്പോള്‍ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി?'; വംശീയാധിക്ഷേപവുമായി പി.കെ ബഷീർ എം.എല്‍.എ
'പിണറായി എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി... അയാളുടെ കണ്ണും മോറും കറുപ്പല്ലേ...'
സി.പി.എം നേതാവും ഉടുമ്പഞ്ചോല എം.എല്‍.എയുമായ എം.എം മണിക്കെതിരെ വംശീയാധിക്ഷേപവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍. 'കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ?'. പി.കെ ബഷീര്‍ പറഞ്ഞു . മുസ്‍ലിം ലീഗ് പ്രവര്‍ത്തക സംഗമത്തില്‍ വെച്ചായിരുന്നു എം.എം മണിക്കെതിരായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപം.
'കറുപ്പ് കണ്ടാൽ ഇയാൾക്ക്(പിണറായി) പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോയാൽ എം.എം മണിയേയും കണ്ടാൽ എന്തായിരിക്കും സ്ഥിതി... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...'. പി.കെ ബഷീറിന്‍റെ പ്രസംഗത്തില്‍ നിന്ന്. ഏറനാട് മണ്ഡലത്തിലെ മുസ്‍ലിം ലീഗ് എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളാണുയരുന്നത്.
മുസ്‍ലിം ലീഗ് വയനാട് ജില്ലാ പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു എം.എം മണിയെ നിറത്തിന്‍റെ പേരില്‍ പി.കെ ബഷീർ വംശീയമായി അധിക്ഷേപിച്ചത്.