കാമ്പസുകളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന അരാജകത്വത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ ഉയരുന്ന 'മീറ്റൂ' പരമ്പര: പി.കെ നവാസ്

ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവർക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

Update: 2023-04-15 12:35 GMT
Advertising

കോഴിക്കോട്: കാമ്പസ് വരാന്തകളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ലിബറലിസം, ഫെമിനിസം, ഫ്രീസെക്‌സ് തുടങ്ങിയ അരാജവത്കരണ ആശയങ്ങളുടെ പ്രതിഫലനമാണ് ഇപ്പോൾ ഉയരുന്ന 'മീറ്റൂ' ആരോപണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കേരളത്തിലെ ധാർമിക വിദ്യാർഥി പ്രസ്ഥാനങ്ങളെ അവമതിക്കുകയും 'യാഥാസ്ഥിക' പ്രയോഗത്തിലൂടെ അപരവത്കരിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ ഏത് സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എസ്.എഫ്.ഐ കൊട്ടിഘോഷിക്കുന്ന അരാജകത്വ ആശയങ്ങളുടെ പരിണിതഫലം ആ സംഘടനയിൽ തന്നെ പ്രകടമായിരിക്കുകയാണ്. ഡൽഹി, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശകളിലെ എസ്.എഫ്.ഐ നേതാക്കൾക്കെതിരെയാണ് ലൈംഗീക പീഡന പരാതിയുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നത്. 

പ്രതികളിലും ഇരകളിലും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുണ്ട്. ക്യമ്പസ് വരാന്തകളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന ലിബറലിസം, ഫെമിനിസം, ഫ്രീസെക്സ് തുടങ്ങി അരാജകവത്കരണ ആശയങ്ങളുടെ പ്രതിഫലനമാണ് എസ്.എഫ്.ഐയിൽ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ ധാർമ്മിക വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അവമതിക്കുകയും 'യാഥാസ്ഥിക' പ്രയോഗത്തിലൂടെ അപവത്കരിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ ഏത് സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

Full View

Also Read:എസ്.എഫ്.ഐയിൽ 'മീറ്റൂ' പരമ്പര; കേന്ദ്ര സര്‍വകലാശാലാ നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവർക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി പരാതികളിൽ പറയുന്നു. എസ്.എഫ്.ഐ നേതൃത്വം പരാതികൾ അവഗണിച്ചതായും വിദ്യാർഥിനികൾ ആരോപിക്കുന്നു. അതേസമയം പരാതികൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നേതാക്കൾക്കെതിരെ എസ്.എഫ്.ഐ നേതൃത്വം നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News