ജെ.കെ.വി പുരസ്‌കാരം പി.കെ.പാറക്കടവിന്

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ നേടിയ പി കെ പാറക്കടവ് ഇതിനകം 43 കൃതികൾ രചിച്ചു

Update: 2022-02-16 16:36 GMT
Editor : afsal137 | By : Web Desk
Advertising

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിന്റെ പെരുവിരൽക്കഥകൾക്ക് ഏഴാമത് ജെ.കെ.വി.പുരസ്‌കാരം.പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി.പുരസ്‌കാരം. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജെ.കെ.വി.യുടെ ഓർമ്മദിനമായ ജൂൺ പത്തിന് പുരസ്‌കാരം ചങ്ങനാശ്ശേരിയിൽ വെച്ച് സമർപ്പിക്കുമെന്ന് ജെ.കെ.വി.ഫൗണ്ടേഷനു വേണ്ടി സെക്രട്ടറി ഡോ.സന്തോഷ് ജെ കെ വി അറിയിച്ചു.ഡോ. നെടുമുടി ഹരികുമാർ ,ഡോ.ബാബു ചെറിയാൻ, വർഗീസ് ആൻറണി എന്നിവർ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് 2020-21 ലെ പുര്‌സകാര ജേതാവിനെ തെരഞ്ഞെടുത്തത്.

മിന്നൽക്കഥകൾ വിഭാഗത്തിലെ അതികായനായ പാറക്കടവിന്റെ ഈ പുസ്തകത്തിന് അംഗീകാരം നൽകുമ്പോൾ ആ വിഭാഗം കഥകൾക്ക് കിട്ടുന്ന അംഗീകാരമായി ഇതിനെ കണക്കാക്കാമെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. പെരുവിരൽക്കഥകൾ പ്രശസ്ത ബംഗാളി എഴുത്തുകാരിയായ തൃഷ്ണ ബാസക് ബംഗാളിയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ നേടിയ പി കെ പാറക്കടവ് ഇതിനകം 43 കൃതികൾ രചിച്ചു. കഥകൾ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News