ദേശീയ ഗെയിംസിൽ വോളിബോൾ ഒഴിവാക്കിയത് ചോദ്യംചെയ്ത് താരങ്ങൾ; ഹൈക്കോടതിയിൽ ഹരജി
നാല് വോളിബോൾ താരങ്ങളും കോച്ചുമാരുമാണ് ഹരജി നൽകിയത്.
Update: 2023-10-26 17:24 GMT
കൊച്ചി: ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കിയത് ചോദ്യംചെയ്ത് വോളിബോൾ താരങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. നാല് താരങ്ങളും കോച്ചുമാരുമാണ് ഹരജി നൽകിയത്. അഡ്ഹോക് കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമെന്ന് ഹരജിയിൽ പറയുന്നു. താരങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹരജി നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ദേശീയ ചാമ്പ്യൻഷിപ്പ് നടക്കാത്തതിനാൽ മികച്ച എട്ടു ടീമുകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അഡ്‌ഹോക് കമ്മിറ്റി നിലപാട്.
അതേസമയം, മുപ്പത്തിയേഴാമത് ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഗോവയിലെ ഫറ്റോഡ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഗെയിംസിൽ 10, 000ത്തിലധികം കായിക താരങ്ങൾ പങ്കെടുക്കും.