മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടര്‍; പ്രത്യക്ഷ സമരത്തിനില്ലെന്ന് വ്യാപാരികള്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ കടകള്‍ തുറക്കാനുള്ള അനുമതി നല്‍കാന്‍ സാധ്യത.

Update: 2021-07-16 11:37 GMT
Advertising

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.

അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികള്‍ വ്യക്തമാക്കി. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്‌സി, ജി.എസ്.ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ കടകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പെരുന്നാളിന് മുമ്പ് കൂടുതൽ ഇളവുകള്‍ നല്‍കാനാണ് സാധ്യത. തിങ്കൾ മുതൽ വെള്ളി വരെ കടകൾ തുറന്നേക്കും. എന്നാല്‍, വരാന്ത്യ ലോക്ക്ഡൗണില്‍ മാറ്റമുണ്ടാകില്ല. നാളെ ചേരുന്ന അവലോകന യോഗത്തിലാകും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News