മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 97 പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് മന്ത്രിസഭായോഗം പരിഗണിക്കും
വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്.
Update: 2023-07-26 01:17 GMT
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ 97 പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലേക്കാണ് ബാച്ച് അനുവദിക്കുന്നത്. 5000 സീറ്റുകള്‍ എങ്കിലും അധികമായി ലഭിച്ചാല്‍ മലബാറിലെ സീറ്റ് പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
ഓണക്കിറ്റ് നല്‍കുന്ന കാര്യവും മന്ത്രിസഭ പരിഗണിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഇത്തവണ കിറ്റ് നല്‍കാന്‍ സാധ്യതയുള്ളൂ.