പ്ലസ് വൺ പ്രവേശനം; അര ലക്ഷം വിദ്യാർത്ഥികൾ ഇപ്പോഴും പുറത്ത്
പുതിയ പ്ലസ് വൺ ബാച്ചുകളുടെ കാര്യത്തിൽ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാർത്ഥികൾ. ഒന്നാം സപ്ലിമെന്ററിന് ശേഷവും ഇത്രയധികം പേർക്ക് സീറ്റ് കിട്ടിയില്ല. മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേർക്കും സീറ്റില്ലാത്തത്.
മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാർത്ഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താല്ക്കാലി ബാച്ച് വേണ്ടിവരും. 51,600 കുട്ടികൾക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ 618 വിദ്യാർത്ഥികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 17 -ാം തീയതിയാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കാനിരിക്കുന്നത്.
പുതിയ പ്ലസ് വൺ ബാച്ചുകളുടെ കാര്യത്തിൽ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഴുവൻ പേർക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.