പ്രധാനമന്ത്രി ഇന്ന് വി.എസ്.എസ്.സിയിൽ; ഗഗൻയാൻ ദൗത്യസംഘത്തിൻ്റെ പേര് പ്രഖ്യാപിച്ചേക്കും

ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന ഗഗൻയാൻ സംഘത്തില്‍ ഒരു മലയാളിയുമുണ്ടെന്നാണു സൂചന

Update: 2024-02-27 04:17 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന ഗഗൻയാൻ ദൗത്യസംഘത്തിന്റെ പേരുവിവരങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചേക്കും. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ(വി.എസ്.എസ്.സി) ഇന്ന് മോദി സന്ദര്‍ശിക്കുന്നുണ്ട്. മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരും അദ്ദേഹം പ്രഖ്യാപിച്ചേക്കും. ഇതില്‍ ഒരു മലയാളിയുമുണ്ടെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യൻ വ്യോമസേനയിൽനിന്ന് തിരഞ്ഞെടുത്ത നാല് ഫൈറ്റർ പൈലറ്റുമാരാണ് ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യയിലും വിദേശത്തും പരിശീലനത്തിലേർപ്പെട്ടിട്ടുള്ളത്. ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എല്‍.വി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്‍.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പുതിയ സെമി ക്രയോജനിക്‌സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.

Summary: PM Narendra Modi to visit VSSC, Thiruvananthapuram, today, likely to reveal Gaganyaan mission team

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News