എ.വിജയരാഘവന്‍ വര്‍ഗീയ, സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളാണെന്ന് പി.എം.എ സലാം

പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ മുസ്‌ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ശ്രമിക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്.

Update: 2021-09-20 13:22 GMT
Advertising

എ.വിജയരാഘവന്‍ എപ്പോഴും സ്വീകരിക്കുന്ന് വര്‍ഗീയ, സ്ത്രീവിരുദ്ധ നിലപാടെണ് സ്വീകരിക്കുന്ന ആളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ സലാം. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടത് സി.പി.എമ്മിന്റെ ആവശ്യമാണ്. ഹസന്‍, അമീര്‍, കുഞ്ഞാലിക്കുട്ടിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത് എ.വിജയരാഘവനാണെന്നും അദ്ദേഹം പറഞ്ഞു.

പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ മുസ്‌ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ശ്രമിക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. മന്ത്രിമാര്‍ക്കു പകരം പഠന ക്ലാസിലിരുത്തേണ്ടത് സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാര്‍ട്ടി സെക്രട്ടറിയെ സി.പി.എം പഠിപ്പിക്കണം. മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷന്‍ നല്‍കണം. ഭരണ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സി.പി.എം വര്‍ഗീയത പറയുന്നത്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാര്‍ട്ടി സെക്രട്ടറിയെ സി.പി.എം പഠിപ്പിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News