ജലീലിന് മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് പി.എം.എ സലാം
സഹകരണ ബാങ്കിലെ പ്രശ്നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ലീഗ് മറുപടി പറയുമെന്നും പി.എം.എ സലാം പറഞ്ഞു.
എ.ആർ നഗർ ബാങ്കില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സഹകരണ ബാങ്കിലെ പ്രശ്നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ലീഗ് മറുപടി പറയുമെന്നും പി.എം.എ സലാം പറഞ്ഞു.
എ.ആർ. നഗർ സഹകരണ ബാങ്കും കെ.ടി. ജലീലും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അറിയില്ല. അന്വേഷണത്തിൽ ഭയമില്ല. ഏത് അന്വേഷത്തെയും നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു. കെ.ടി. ജലീലിന്‍റെ ആരോപണത്തിൽ ഭയമില്ല. വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ലെന്നും സലാം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കെ.ടി ജലീലിനെ കൈവിട്ട് സഹകരണ മന്ത്രി വി.എൻ വാസവനും രംഗത്ത് എത്തി. സഹകരണബാങ്ക് ക്രമക്കേട് അന്വേഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമാണ്, ഇ.ഡി വരേണ്ട കാര്യമില്ല. എ.ആർ നഗർ ബാങ്ക് അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയില്ലെന്നും സഹകരണ മന്ത്രി പറഞ്ഞു.