ശബരിമലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ യുഡിഎഫ് പമ്പയിലേക്ക്; പൊലീസ് നടപടികൾ ഫലംകണ്ടില്ല

നിരവധി തീർത്ഥാടകർ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. നിലയ്ക്കലും പമ്പയിലും വാഹനനിയന്ത്രണം ഏർപ്പെടുത്തിയത് തീർത്ഥാടകരെ കൂടുതൽ വലിക്കുകയാണ്

Update: 2023-12-12 11:00 GMT
Editor : banuisahak | By : Web Desk
Advertising

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികളൊന്നും ഫലം കണ്ടില്ല. തീർത്ഥാടകരുടെ എണ്ണവും ദർശന സമയങ്ങളിൽ കയറ്റാൻ കഴിയുന്നവരുടെ എണ്ണവും തമ്മിലെ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി യുഡിഎഫ് പ്രതിനിധി സംഘം പമ്പയിലേക്ക് പുറപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡന്റിനോട് സന്നിധാനത്ത് നേരിട്ട് പോയി ഏകോപനം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.

സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രണവിധേയമാക്കിയെങ്കിലും പമ്പയിലും നിലയ്ക്കലും ആളുകൾ തങ്ങിനിൽക്കുന്ന സാഹചര്യമുണ്ട്. നിരവധി തീർത്ഥാടകർ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. നിലയ്ക്കലും പമ്പയിലും വാഹനനിയന്ത്രണം ഏർപ്പെടുത്തിയത് തീർത്ഥാടകരെ കൂടുതൽ വലിക്കുകയാണ്. പന്ത്രണ്ട് മണിക്കൂർ പ്രാഥമിക കർമങ്ങൾ പോലും നിർവഹിക്കാനാകാതെ വാഹനത്തിൽ കുടുങ്ങിക്കിടന്ന തീർത്ഥാടകരുണ്ട്. ഇവർക്ക് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. കൂടാതെ കെഎസ്ആർടിസി ബസുകളുടെ കുറവും പ്രതിസന്ധി വർധിപ്പിക്കുന്നു. 

അതേസമയം, ശബരിമലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായി. വെർച്വൽ ക്യൂ ബുക്കിങ് 90,000 എന്നത് 80,000 ആയി കുറക്കും. ശബരിമലയിൽ ആവശ്യത്തിന് പോലീസുകാരുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തി. സ്പോട്ട് ബുക്കിങ് കുറയ്ക്കുമെന്നും ഭക്തർ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻപറഞ്ഞു. ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി,ദേവസ്വം ബോർഡ് പ്രസിഡന്‍റ് അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തു...

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News