താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയെന്ന് സംശയിക്കുന്ന പ്രതിയുടെ വയറ്റിൽ തരി പോലുള്ള വസ്തുക്കൾ
ഉറപ്പിക്കുന്നതായി രക്തം ഉൾപ്പടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കും
Update: 2025-03-22 01:59 GMT


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയതായി സംശയിച്ച പ്രതിയുടെ സ്കാനിങ് പൂർത്തിയായി. സ്കാനിങ്ങിൽ വയറ്റിൽ തരിപോലുള്ള വസ്തു കണ്ടെത്തി. എംഡിഎംഎ ആണോയെന്ന് സംശയിക്കുന്നതായി പൊലീസ്. ഉറപ്പിക്കുന്നതായി രക്തം ഉൾപ്പടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കും. അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് പൊലീസിന്‍റെ പിടിയിലായത്. ചുടാലമുക്കിലെ വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉൾപ്പടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.