പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി പൊലീസ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി

Update: 2022-05-02 06:00 GMT
Advertising

പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി പൊലീസ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. ജാമ്യം റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകിയേക്കും. 

ജാമ്യവ്യവസ്ഥയിൽ സമാനമായ പ്രതികരണങ്ങൾ നടത്തരുതെന്ന് പി.സി ജോര്‍ജിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ പി,സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണ് അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് സാധ്യത... ആദ്യം പറഞ്ഞ വാദങ്ങളിൽ ഉറച്ചു നിൽക്കുന്നു.. ജാമ്യ ഉപാധി ലംഘിച്ചോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്‌.

 വിദ്വേഷ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന ജോർജിന്‍റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി  ഡി.വൈ.എഫ്.ഐ നേതാവ് അൻവർഷാ പാലോട് ജോര്‍ജിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഉപാധികളോടെയാണ് ജോര്‍ജിന് ജാമ്യം ലഭിച്ചത്. ഈ ഉപാധികള്‍ ലംഘിക്കുന്ന പരാമര്‍ശങ്ങളാണ് ജോര്‍ജ് നടത്തിയത്. കുറ്റം ആവർത്തിച്ച പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

അതേ സമയം പിസി ജോർജിൻ്റെ വിദ്വേഷ പ്രസംഗത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇതിന് പൊലിസിന് സർക്കാര്‍ നിർദേശം നല്‍കി. ജാമ്യം നൽകിയ കീഴ്ക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. പിസി ജോർജ് ബിജെപിയുമായി അടുക്കുന്നത് രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎം നീക്കം.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News