എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ കേസ്
എ.ബി.വി.പിയുടെയും എൻ.ഡി.എ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിലാണ് കേസ്
Update: 2024-03-28 04:00 GMT
കൊല്ലം: ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എ.ബി.വി.പിയുടെയും എൻ.ഡി.എ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിൽ ഏഴു പേർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞദിവസം വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ജി.കൃഷ്ണകുമാറിനെ തടഞ്ഞത്. ഇതോടെ എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
എസ്.എഫ്.ഐക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു.