പൊന്നാനി ബോട്ടപകടം; കേസ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറും
പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം
Update: 2024-05-13 13:32 GMT
മലപ്പുറം: പൊന്നാനി ബോട്ടപകടം സംബന്ധിച്ച കേസ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറും. ഫോർട്ട് കൊച്ചി കോസ്റ്റൽ പരിധിയിലാണ് സംഭവം നടന്നത് എന്നതിനാലാണ് നടപടി. അപടകടത്തിൽപ്പെട്ട സാഗർ യുവരാജ് എന്ന കപ്പൽ കസ്റ്റഡിയിലെടുത്തു. കപ്പൽ ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി. തൃശൂർ മുനക്കകടവ് കോസ്റ്റൽ പൊലീസായിരുന്നു കേസ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്.
പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം നടന്നത്. ആറു മത്സ്യത്തൊഴിലാളികളുമായി പോയ ഇസ്‌ലാഹ് എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന നാലുപേരെ കപ്പൽ ജീവനക്കാർ രക്ഷപെടുത്തി. ബോട്ടിലുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സലാം, ഗഫൂർ എന്നിവർ മരണപ്പെട്ടു.