സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിലെ ഒരു ജനറേറ്ററിന് തകരാർ

Update: 2024-08-14 13:56 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 7 മുതൽ രാത്രി 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിലെ ഒരു ജനറേറ്ററിന് തകരാർ സംഭവിച്ചതിനാൽ ലഭിക്കേണ്ട വൈദ്യുതിയിൽ അവിചാരിതമായ കുറവുണ്ടായതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.

Full View

'സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ദ്ധനവും ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 മെ​ഗാവാട്ട് മുതല്‍ 650 മെ​ഗാവാട്ട് വരെ കുറവ് പ്രതീക്ഷിക്കുന്നു. പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News