പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച കേരളാ പ്രവാസി അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയായി മാറുന്നു

പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ തന്നെ വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന സംഘടനയാണ് കേരള പ്രവാസി അസോസിയേഷൻ.

Update: 2022-06-04 02:10 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പാർട്ടികൂടി പിറവിയെടുക്കുന്നു. പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച കേരള പ്രവാസി അസോസിയേഷനാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്. പ്രവാസി വോട്ടവകാശത്തിനായി സുപ്രിംകോടതിയിൽ ഹരജി നൽകിയ സംഘടനയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ തന്നെ വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന സംഘടനയാണ് കേരള പ്രവാസി അസോസിയേഷൻ. പ്രവാസികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും സംസ്ഥാന വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് രാഷ്ട്രീയ പാർട്ടിയായി മാറിയതെന്ന് ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു

പാർട്ടിയുടെ ദേശീയ കൗൺസിലും സംസ്ഥാന കമ്മറ്റിയും രൂപീകരിച്ചു. നാലിന് തുടങ്ങുന്ന മെമ്പർഷിപ്പ് കാമ്പയിനിലൂടെ വാർഡ് തലങ്ങളിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം സജീവമാക്കാനാണ് കേരള പ്രവാസി അസോസിയേഷന്റെ തീരുമാനം. സുപ്രിംകോടതിയിലെ നിയമപോരാട്ടവും തുടരും. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് ദേശീയ ചെയർമാൻ. അശ്വനി നമ്പാറമ്പത്തിനെ ദേശീയ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News