'ഗർഭിണിയുടെ നില ഗുരുതരമായിട്ടും ഡോക്ടർമാർ സിസേറിയൻ വൈകിപ്പിച്ചു'; ഉള്ളിയേരിയിലെ ആശുപത്രിക്കെതിരെ കുടുംബം

ഇന്നലെ വൈകീട്ടാണ് ബാലുശ്ശേരി എകരൂല്‍ സ്വദേശിയും നവജാതശിശുവും പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.

Update: 2024-09-14 18:30 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഉള്ളിയേരിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ഗർഭിണിയായ യുവതിയുടെ നില ഗുരുതരമായിട്ടും ഡോക്ടർമാർ സിസേറിയൻ വൈകിപ്പിച്ചെന്ന് മരിച്ച അശ്വതിയുടെ ഭർത്താവ് വിവേക് ആരോപിച്ചു.

ഉള്ളിയേരി എംഎംസി ആശുപത്രിക്കെതിരെയാണു കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കുടുംബം സിസേറിയൻ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ തയാറായില്ല. ശസ്ത്രക്രിയയ്ക്കു ശേഷവും അമ്മയുടെ നില ഗുരുതരമാണെന്ന വിവരം ബന്ധുക്കളിൽനിന്ന് മറച്ചുവച്ചെന്നും വിവേക് ആരോപിച്ചു.

യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാനുള്ള തീരുമാനം ബന്ധുക്കളെ അറിയിക്കുന്നതിന് മുൻപേ ആംബുലൻസ് എത്തിയിരുന്നതായും ആരോപണമുണ്ട്. 

ഇന്നലെ വൈകീട്ടാണ് ബാലുശ്ശേരി എകരൂല്‍ സ്വദേശിയും നവജാതശിശുവും പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.

Summary: Family makes serious allegations against Ulliyeri MMC Hospital, Kozhikode, in the death of the woman and her newborn baby during delivery operation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News