അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്റെ സാന്നിധ്യം; രാസപരിശോധന ഫലം ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുയെന്ന് പൊലീസ്
ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്
കാസർകോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരീകാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് ഭക്ഷ്യ വിഷബാധയെ തുടർന്നുണ്ടാവുന്ന തരത്തിലുള്ളതല്ല. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
ഇതു സംബന്ധിച്ച ചില തെളിവുകളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക നിഗമനത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ രാസപരിശോധന ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അഞ്ജുശ്രീ പാർവ്വതിയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധനാ ഫലം പുറത്ത് വരാൻ രണ്ടാഴ്ച എങ്കിലും എടുക്കുമെന്നാണ് സൂചന. അഞ്ജുശ്രീയുടെ മുറി പൊലീസ് വിശദമായി പരിശോധിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമാണ് പൊലീസ് പരിശോധന നടത്തിയത്. ചില രേഖകൾ പൊലീസ് കണ്ടെത്തിയതായാണ് വിവരം.