കുർബാന ഏകീകരണം; മാര്‍പാപ്പയുടെ കത്തിന്‍റെ വിശ്വാസ്യതയില്‍ സംശയമുന്നയിച്ച് വൈദികര്‍

തുടർനീക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ഒരു വിഭാഗം വൈദികർ എറണാകുളം ബിഷപ്പ് ഹൗസില്‍ യോഗം ചേരുകയാണ്

Update: 2022-04-02 05:29 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

കൊച്ചി: കുർബാന ഏകീകരണത്തില്‍ മാർപാപ്പയുടെ അന്ത്യശാസനത്തിനെതിടെ എറണാകുളം-അങ്കമാലി രൂപതയില്‍ എതിർപ്പുയരുന്നു. തുടർനീക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ഒരു വിഭാഗം വൈദികർ എറണാകുളം ബിഷപ്പ് ഹൗസില്‍ യോഗം ചേരുകയാണ്. കത്തിന്‍റെ വിശ്വാസ്യതയിലും വൈദികർ സംശയം ഉന്നയിക്കുന്നുണ്ട്. ഈസ്റ്ററിന് മുന്‍പ് കുർബാന ഏകീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പിന്‍റെ കത്ത്.

ജനാഭിമുഖ കുർബാനക്ക് പകരം അള്‍ത്താര അഭിമുഖ കുർബാന നടപ്പാക്കണമെന്നാണ് ഫ്രാന്‍സിസ് മാർപാപ്പ നല്‍കിയിരിക്കുന്ന നിർദേശം. എറണാകുളം അങ്കമാലി അതിരൂപതാ മേജർ ആർച്ച് ബിഷപ്പ്, ബിഷപ്പിന്‍റെ വികാരി, അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്‍മായ വിശ്വാസികള്‍ എന്നിവർക്കാണ് പോപ്പിന്‍റെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം. പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ടാണ് കത്ത്. ഏകീകൃത രീതി നടപ്പാക്കാത്തത് ഖേദകരമെന്നും കത്തില്‍ പറയുന്നു.

മറ്റു രൂപതകള്‍ കുർബാന ഏകീകരണം നടപ്പാക്കിയപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത പിന്നോട്ടുപോയത് സ്വയം വിലയിരുത്തണമെന്നും പരാമർശമുണ്ട്. സിറോ മലബാർ സഭയിലെ 34 രൂപതകളാണ് ഇതിനകം ഏകീകൃത രീതിയിലേക്ക് മാറിയിട്ടുള്ളത്. കുർബാന ഏകീകരണത്തിനെതിരെ പ്രതിഷേധം തുടർന്നുവരുന്നതിനിടെയാണ് മാർപാപ്പയുടെ കത്ത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News