ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് മുൻകൂർ ജാമ്യം

ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും നിർദേശം നൽകി

Update: 2024-01-23 11:03 GMT
Advertising

കൊച്ചി: കാസർഗോഡ് സ്‌കൂൾ അസംബ്ലിയ്ക്കിടെ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പധാനാധ്യാപികയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും നിർദേശം നൽകി. അറസ്റ്റുണ്ടായാൽ ഒരു ലക്ഷം ബോണ്ട് ,രണ്ടാൾ ജാമ്യത്തിലും വിടാൻ നിർദേശം.

പ്രധാനധ്യാപിക ഷേർളി ജോസഫിനാണ് മുൻകൂർ ജാമ്യം അനുവദിച്ചത.് കഴിഞ്ഞ മാസം 19 നാണ് ചിറ്റാരിക്കാൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്‌കൂളിലെ അസംബ്ലിയിക്കിടെ, പ്രധാനധ്യാപിക വിദ്യാർഥിയുടെ മുടി മുറിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയെ പ്രധാനാധ്യാപിക ഷേർളി ജോസഫ് സ്‌കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നതാണ് പരാതി.

വിദ്യാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് ഷേർളിക്കെതിരെ കേസെടുക്കുകയായിരുന്നു.പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കാസർകോട് എസ്. എം.എസ്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തിയ അന്വേഷണ സംഘം മുറിച്ചു മാറ്റിയ മുടി കസ്റ്റഡിയിലെടുത്തിരുന്നു.

കുട്ടിക്ക് നിയമോപദേശം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട് .ഈ മാസം രണ്ടിനാണ് പ്രധനാധ്യാപിക ഷേർളി ജോസഫ് കാസർകോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ ഏഴിന് പരിഗണിച്ച ശേഷം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News