സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് അച്ചടി നിലച്ചിട്ട് മാസങ്ങള്‍

വലിയൊരു പ്രശ്നമായി ഇത് മുന്നിലെത്തിയിട്ടും ഒരു പ്രധാനപ്പെട്ട നിയമത്തിന്‍റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നില്ല

Update: 2024-02-07 02:07 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുടെ അച്ചടി നിലച്ചിട്ട് മാസങ്ങളായി. വലിയൊരു പ്രശ്നമായി ഇത് മുന്നിലെത്തിയിട്ടും ഒരു പ്രധാനപ്പെട്ട നിയമത്തിന്‍റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നില്ല. ഡിജിറ്റല്‍ രേഖകള്‍ക്ക് നിയമസാധുതയുള്ളതിനാല്‍ ലൈസന്‍സ്, ആര്‍സി എന്നിവക്ക് അപേക്ഷിക്കുമ്പോള്‍ പ്രിന്‍റ് രേഖ ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കിയാല്‍ മതിയെന്ന രീതി സ്വീകരിച്ചാല്‍ പ്രശ്നപരിഹാരമാവുന്നതാണ്.

അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും കിട്ടാതെ കേരളത്തില്‍ കാത്തിരിക്കുന്നത് ഏഴര ലക്ഷം പേരാണ്. അച്ചടി കരാറെടുത്ത സ്ഥാപനത്തിന് 8 കോടി രൂപയും തപാല്‍ വകുപ്പിന് 3 കോടിയും അടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 139 ഭേദഗതി ചെയ്തപ്പോള്‍ പരിശോധന സമയത്ത് ഡിജിറ്റല്‍ രേഖ കാണിക്കുന്നതും സാധുതയാണെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ ചുവട് പിടിച്ച് അസം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സും ആര്‍സിയും മറ്റ് വാഹന രേഖകളും കടലാസ് രൂപത്തില്‍ നല്‍കുന്നത്. നമ്മുടെ സംസ്ഥാനത്ത് മുന്‍കൂറായി 245 രൂപ വാങ്ങിയാണ് ലൈസന്‍സിന്‍റെയും ആര്‍സിയുടെയും വിതരണം. അതാകട്ടെ ഇപ്പോള്‍ കിട്ടാക്കനിയായി. വരുമാന നഷ്ടം ഭയന്ന് സര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 139ന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News