പഴയ വാഹനം പൊളിക്കല്‍ നയം; സ്വകാര്യ ബസ് വ്യവസായം തകരുമെന്ന് ബസുടമകള്‍

വാണിജ്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വർഷം കാലാവധി നിശ്ചയിച്ച കേന്ദ്രസർക്കാർ നയമാണ് സ്വകാര്യ ബസ് വ്യവസായത്തിന് തിരിച്ചടയാവുക

Update: 2021-09-01 01:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പഴയ വാഹനം പൊളിക്കല്‍ നയം ബസ് വ്യവസായത്തെ തക‍‍ര്‍ക്കുമെന്ന ആശങ്കയില്‍ ഉടമകൾ. വാണിജ്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വർഷം കാലാവധി നിശ്ചയിച്ച കേന്ദ്രസർക്കാർ നയമാണ് സ്വകാര്യ ബസ് വ്യവസായത്തിന് തിരിച്ചടിയാവുക. നയത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നതാണ് ബസുടമകളുടെ ആവശ്യം.

നിലവില്‍ 20 വര്‍ഷമാണ് ബസുകളുടെ സർവീസ് കാലാവധി. ഇതാണ് 15 വര്‍ഷമാക്കി കുറച്ചിരിക്കുന്നത്. പതിനഞ്ച് വര്‍‌ഷം കഴിയുമ്പോള്‍ വലിയ തുക മുടക്കി ഓട്ടോമേറ്റഡ് ഫിറ്റ്നസ് പരിശോധനക്ക് ബസ് ഹാജരാക്കണം. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വാഹനം പൊളിക്കേണ്ടി വരും. 45 ലക്ഷം രൂപ വരെ മുടക്കിയാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. പൊളിച്ച് വിൽക്കുമ്പോൾ ലഭിക്കുക അമ്പതിനായിരം രൂപയിൽ താഴെ. വീണ്ടും വന്‍തുക നൽകി പുതിയ ബസ് എടുക്കുക സാധാരണ ബസുടമകളെ സംബന്ധിച്ച് അപ്രായോഗികമാണ്. വാഹനം പൊളിക്കുന്നതിന് പുതിയ നയം നിലവില്‍ വരുന്നതോടെ ഈ മേഖല കുത്തകകളുടെ കയ്യിലാകുമെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പുതിയ സ്ക്രാപ് പോളിസി കേന്ദ്രം കൊണ്ടുവരുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News