'അൻവറിന്റെ സ്ഥാനാർഥികളെ പിൻവലിക്കാനുള്ള ശ്രമം തുടരും, വയനാട്ടിൽ പ്രിയങ്ക ഗാന്ധി റെക്കോർഡ് വിജയം നേടും': ദീപാ ദാസ് മുൻഷി

'സംസ്ഥാന നേതാക്കൾ അൻവറുമായി ചർച്ച നടത്തുന്നുണ്ട്'

Update: 2024-10-21 06:46 GMT
Advertising

കോഴിക്കോട്: പി.വി അൻവറിന്റെ സ്ഥാനാർഥികളെ പിൻവലിക്കാനുള്ള ശ്രമം തുടരുമെന്ന് AICC ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. സംസ്ഥാന നേതാക്കൾ അൻവറുമായി ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയിട്ടില്ലെന്നും ദീപാ ദാസ് മുൻഷി മീഡിയവണിനോട് പറഞ്ഞു.

ഡോ. സരിൻ പാർട്ടി വിട്ടത് ദൗർഭാഗ്യകരമാണ്. രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രവർത്തനം കണക്കിലെടുത്താണ് സ്ഥാനാർഥിത്വം നൽകിയത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി റെക്കോർഡ് വിജയം നേടുമെന്നും അവർ മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News