പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ

സംഭവത്തിൽ കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2024-09-23 17:13 GMT
Advertising

എറണാകുളം: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഇവിടെ താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഷാനുവിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018- ൽ നടന്ന സംഭവത്തിൽ ഈ മാസമാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയായ സീരിയൽ നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News