എല്ലാ കേസുകളിലും ശിക്ഷ വാങ്ങി കൊടുക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലി: ഹണി എം വർഗീസ്
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന ജഡ്ജിയാണ് ഹണി എം. വർഗീസ്
Update: 2022-12-01 14:46 GMT
പൊലീസ് കൊണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് എറണാകുളം ജില്ലാ ജഡ്ജി ഹണി എം. വർഗീസ്. പ്രോസിക്യൂട്ടര്‍മാര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും നടത്തിയ ബോധവല്‍ക്കരണക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശം. പ്രോസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണെന്നും സുപ്രിംകോടതി ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയതാണെന്നും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കൂടിയായ അവർ വ്യക്തമാക്കി.
ജാമ്യത്തിന് പ്രതിക്ക് അർഹത ഉണ്ടെങ്കിൽ പ്രോസിക്യൂട്ടർ അംഗീകരിക്കണമെന്നും എന്നാൽ അതിന് പഴി കേൾക്കുമെന്ന ഭീതിയാണ് പലർക്കുമെന്നും ജഡ്ജി പറഞ്ഞു.