ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Update: 2024-04-05 00:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ദൂരദർശനിൽ കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം.ബി.ജെ.പി സ്ഥാനാർഥികൾക്കായി വർഗീയ പ്രചരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയതു മുതൽ വലിയ പ്രതിഷേധം കേരളത്തിൽ ഉയർന്നു വന്നിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് സിനിമയെന്ന് പ്രചരണം ആയിരുന്നു എൽ.ഡി.എഫും യു.ഡി.എഫും അഴിച്ചുവിട്ടത്. ഇതേ സിനിമ ദൂരദർശൻ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് വ്യാപക പ്രതിഷേധം കേരളത്തിൽ ഉയർന്നുവരുന്നത്. കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ബി.ജെ.പി സ്ഥാനാർഥികൾക്കായി വർഗീയ പ്രചരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ എന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. അസത്യങ്ങൾ കുത്തിനിറച്ച സിനിമ പ്രദർശിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ബോധപൂർവ്വം വർഗീയ ധ്രൂവീകരണമുണ്ടാക്കാനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News