ഇന്ധന സെസില്‍ പ്രതിപക്ഷത്തിന്‍റെ സമര പ്രഖ്യാപനം;നാല് എം.എ.ല്‍എമാർ സത്യാഗ്രഹം തുടങ്ങി

പ്ലക്കാർഡുമായാണ് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്

Update: 2023-02-06 07:54 GMT
Editor : Jaisy Thomas | By : Web Desk

സഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹമിരിക്കുന്നു

Advertising

തിരുവനന്തപുരം: ഇന്ധന സെസിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിൽ. നാല് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുകയാണ്. സഭാകവാടത്തിന് മുന്നിൽ ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, മാത്യു കുഴൽ നാടൻ, സി.ആർ മഹേഷ് എന്നിവരാണ് സമരം നടത്തുന്നത്. നിയമസഭയിലാണ് പ്രതിപക്ഷനേതാവ് സമര പ്രഖ്യാപനം നടത്തിയത്.

പ്ലക്കാർഡുമായാണ് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്‍റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ നികുതി ആവശ്യമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര നയത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല . യു.ഡി.എഫ് കാലത്ത് 17 തവണ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News