എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം നൽകിയതിനെതിരെ 'സുപ്രഭാതം' പത്രം കത്തിച്ച് പ്രതിഷേധം
സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിലാണ് എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്.
Update: 2024-04-20 08:42 GMT
മലപ്പുറം: എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം നൽകിയതിനെതിരെ സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധം. സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിലാണ് എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്.
'ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാംകിട പൗരൻമാരാകും...ഇടതില്ലെങ്കിൽ... ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ' എന്നാണ് പരസ്യവാചകം. മുഖ്യമന്ത്രിയുടെ ഫോട്ടോ അടക്കമാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.