വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
കസ്റ്റഡിയിലുള്ള ഫർസിൻ മജീദിനും നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു
Update: 2022-06-23 09:51 GMT
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കസ്റ്റഡിയിലുള്ള ഫർസിൻ മജീദിനും നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു.
ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധം നടത്തിയവരെ ഇ.പി ജയരാജന്‍ തള്ളിയിടുകയും ചെയ്തിരുന്നു. സംഭവത്തിൽ വലിയതുറ പൊലീസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണ് കേസ് എടുത്തിരുന്നത്.