കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെറ്റു തിരുത്താന്‍ തയ്യാറാവാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല- കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

Update: 2021-08-30 16:29 GMT
Advertising

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി. ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതില്‍ വിമര്‍ശനമുന്നയിച്ച പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്കലംഘനം തുടര്‍ന്നതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെറ്റു തിരുത്താന്‍ തയ്യാറാവാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല- കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ് പ്രശാന്ത്. ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഹൈക്കമാന്‍ഡ് തീരുമാനത്തെ വിമര്‍ശിച്ച അദ്ദേഹത്തെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News