പൾസർ സുനി പുറത്തിറങ്ങി; കര്‍ശന ജാമ്യവ്യവസ്ഥകള്‍
ഏഴരവര്‍ഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി. കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് ജാമ്യം. കേസിൽ അറസ്റ്റിലായി ഏഴരവര്‍ഷത്തിന് ശേഷമാണ് പൾസർ സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. സുനിയെ കാത്ത് അദ്ദേഹത്തിന്‍റെ അഭിഭാഷകനടക്കമുള്ളവര്‍ ജയിലിനുപുറത്തുണ്ടായിരുന്നു.
വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി പൾസർ സുനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം നൽകണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്ചയാണ് സുനിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.