പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; എം.പി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

റിജിൽ അവസാനം ജോലി ചെയ്ത പി.എൻ.ബി എരഞ്ഞിപ്പാലം ശാഖയിലും അന്വേഷണ സംഘം പരിശോധന നടത്തി

Update: 2022-12-08 01:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി എം.പി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. റിജിൽ അവസാനം ജോലി ചെയ്ത പി.എൻ.ബി എരഞ്ഞിപ്പാലം ശാഖയിലും അന്വേഷണ സംഘം പരിശോധന നടത്തി.

പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ ലിങ്ക്‌ റോഡ്‌ ശാഖയിൽനിന്ന്‌ കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയത്‌ താൻ മാനേജരായിരിക്കെയല്ലെന്ന വാദമാണ് റിജിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തിയത്. എന്നാൽ ലിങ്ക്‌ റോഡ്‌ മാനേജരായിരിക്കെ തുടങ്ങിയ തട്ടിപ്പ്‌ സ്ഥലംമാറ്റം ലഭിച്ച്‌ എരഞ്ഞിപ്പാലം ശാഖാ മാനേജരായശേഷവും നടത്തിയതായി ഓഡിറ്റ്‌ വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. ബാങ്കിലെ ചില ഉദ്യോഗസ്ഥരും കോർപറേഷൻ ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ്‌ പണം തിരിമറി നടന്നതെന്നും റിജിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.

കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയാൽ ഇയാൾ കീഴടങ്ങുമെന്നാണ് സൂചന. റിജിൽ ഒറ്റക്കാണ് തിരിമറി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ . മൊത്തം 21.6 കോടി രൂപയുടെ തിരിമറിയാണ്‌ നടന്നത്‌. 12.68 കോടി രൂപയാണ്‌ കോർപറേഷനും ഒമ്പത്‌ സ്വകാര്യ വ്യക്തികൾക്കുമായി നഷ്ടമായത്‌. കോർപറേഷന്‌ 2.53 കോടി രൂപ ബാങ്ക് തിരികെ നൽകി. ബാക്കി തുക ഉടൻ മടക്കി നൽകുമെന്നാണ് ബാങ്ക്‌ അധികൃതർ കോർപറേഷനെ അറിയിച്ചിട്ടുള്ളത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News