പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി സ്‌കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് മണർകാട് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും

Update: 2023-09-05 03:00 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: ആഴ്ചകൾ നീണ്ട കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കൊടുവിൽ പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടിങ് നടക്കുന്നത്. മോക്‌പോളിങ് ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി സ്‌കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് മണർകാട് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. 1,76,417 വോട്ടർമാർക്കായി 182 ബൂത്തുകളാണു സജ്ജീകരിച്ചിക്കുന്നത്. വോട്ടെടുപ്പ് തത്സമയം നിരീക്ഷിക്കാൻ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സായുധസേന ഉൾപ്പെടെ 675 പൊലീസുകാർ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയിലുണ്ട്. 26 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം വലിയ പ്രതീക്ഷയിലാണു മുന്നണികൾ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

Full View

ലൂക്ക് തോമസ്(ആം ആദ്മി പാർട്ടി), പി.കെ ദേവദാസ് (സ്വതന്ത്രൻ), ഷാജി(സ്വതന്ത്രൻ), സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു സ്ഥാനാര്‍ത്ഥികള്‍. നാല് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ചിഹ്നവും സ്വതന്ത്ര സ്ഥാനാർത്ഥികള്‍ക്കു വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ സെപ്റ്റംബര്‍ എട്ടിനു നടക്കും.

Summary: Puthuppally bypoll voting will be held today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News