നെടുമങ്ങാട് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹം കോളേജ് ഉടമയുടേതെന്ന് സ്ഥിരീകരണം
ഡിസംബർ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്
Update: 2025-01-10 17:27 GMT
തിരുവനന്തപുരം: നെടുമങ്ങാട് പിഎ അസീസ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമ ഇ.എം. താഹയുടേത് തന്നെയെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധന ഫലം താഹയുടെ കുടുംബത്തിന് കൈമാറി.
ഡിസംബർ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകൾ മൂലമുണ്ടായ മനോവിഷമത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. താഹയുടെ മൊബൈൽ ഫോൺ മൃതദേഹത്തിന് അടുത്തുനിന്ന് കണ്ടെത്തിയിരുന്നു.