മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് കെഎന്‍എം മര്‍കസുദ്ദഅവ; വഖഫ് കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സമുദായ ശത്രുക്കള്‍

വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎന്‍എം മര്‍കസുദ്ദഅവ

Update: 2025-01-10 16:20 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കോഴിക്കോട്: മുനമ്പത്തെ തര്‍ക്ക ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് മുനമ്പം കമ്മിഷന്‍ മുമ്പാകെ തെളിവുകള്‍ സഹിതം വ്യക്തമാക്കി കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി. ബന്ധപ്പെട്ട ഭൂമിയുടെ രേഖകളും കോടതി വിധികളും വഖഫ് ബോര്‍ഡിന്റെ കൈവശ രേഖകളും ഭൂമി വഖഫാണെന്ന് വ്യക്തമാക്കുന്നു എന്നിരിക്കെ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയം നിയമ വിരുദ്ധമാണ്. വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎന്‍എം മര്‍കസുദ്ദഅവ വ്യക്തമാക്കി.

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ ജ: സി.എന്‍ രാമചന്ദ്രന്‍ ഭൂമിയുടെ ആധാരത്തില്‍ വഖഫ് ആധാരമെന്ന് വ്യക്തമായുണ്ടല്ലോ എന്ന് പറഞ്ഞതിനെ ശക്തമായി എതിര്‍ത്ത അഡ്വ.മായിന്‍കുട്ടി മേത്തറുടെ നിലപാട് വഖഫ് കയ്യേറ്റക്കാര്‍ക്കുള്ള ദാസ്യ പണിയാണ്. വഖഫ് ഭൂമി അന്യാധീനപ്പെടുത്താന്‍ കൂട്ടുനിൽക്കുന്നവരെ സമുദായം തിരിച്ചറിയണമെന്നും കെഎന്‍എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ കെഎന്‍എം മര്‍കസുദ്ദഅവക്ക് വേണ്ടി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.പി നൗഷാദ് ആലപ്പുഴ, കൊച്ചി മണ്ഡലം പ്രസിഡന്റ് കെ.കെ മുഹമ്മദ് അശ്‌റഫ് എന്നിവരാണ് ഹാജരായത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News