പി.വി അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കണമെന്ന് ഉത്തരവ്

15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി

Update: 2021-10-23 07:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കണമെന്ന് ഉത്തരവ്. തടയണക്ക് മുകളിൽ കെട്ടിയ റോപ് വേയാണ് പൊളിക്കേണ്ടത് . 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.

മലപ്പുറം കോഴിക്കോട് അതിർത്തിയിൽ ചീങ്കണ്ണിപ്പാലിയിലെ വനഭൂമിയോട് ചേർന്നുള്ള സ്ഥലത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്‍റെ നടപടി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥാണ് ഉത്തരവിറക്കിയത്. പിവി അൻവർ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫിനോട് 15 ദിവസത്തിനകം റോപ് വെ പൊളിച്ചുനീക്കണമെന്നാണ് നിർദേശം.

പി.വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മലകളെ ബന്ധിപ്പിച്ച് പണിത റോപ് വേയും . പദ്ധതി മുടങ്ങിയതോടെ റോപ് വേക്കായുള്ള നിർമിതികൾ തുരുമ്പെടുത്ത നിലയിലാണ്. നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് 2017ൽ നൽകിയ പരാതിയിലാണ് റോപ് വെ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News