പി.വി അന്‍വര്‍ എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു

പി.ശശി, അജിത് കുമാർ എന്നിവർക്കെതിരെ അൻവർ എം.വി ​ഗോവിന്ദന് പരാതി നൽകും

Update: 2024-09-04 06:23 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ പി.വി. അൻവർ എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു. എ.കെ ജി സെന്ററിന് സമീപമുള്ള ഫ്‌ലാറ്റിലാണ് കൂടിക്കാഴ്ച. പി.ശശി, അജിത് കുമാർ എന്നിവർക്കെതിരെ അൻവർ എം.വി ​ഗോവിന്ദന് പരാതി നൽകും.

മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയെന്നും, സംഘടനാപരമായ പ്രശ്നങ്ങൾ പാർട്ടി പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടേക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിക്കും.

Full View

അതേസമയം, എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പൊലീസിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം രൂപീകരിച്ചശേഷവും അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണമടക്കമുള്ള പരാതികൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്ക് തന്നെ ലഭിച്ച പരാതികളാണ് കൂടുതൽ. തിരുവനന്തപുരം കവടിയാറിലെ ഭൂമിയിടപാട്, ആശുപത്രി വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് രണ്ടുദിവസത്തിനിടെ ലഭിച്ചത്. ഇവയിൽ ഇതുവരെ തീരുമാനമായിട്ടില്ല.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ യോഗം ചേർന്നപ്പോഴും പുതിയ പരാതികളിൽ അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. പി.വി. അൻവർ അജിത് കുമാറിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി നിർദേശിച്ചത്. ഇതിനാലാണ് അൻവറിന്റേതല്ലാത്ത പരാതികളിൽ തീരുമാനമെടുക്കാൻ വൈകുന്നത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News