നിയമനക്കോഴ കേസിൽ റഹീസിനെയും അഖിൽ സജീവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിനായി റഹീസിനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും

Update: 2023-10-10 12:52 GMT
Advertising

തിരുവനന്തപുരം: നിയമനക്കോഴ കേസിൽ റഹീസിനെയും അഖിൽ സജീവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള റഹീസിനെ പത്തനംത്തിട്ടയിലേക്ക് കൊണ്ടുപോകും. ഗൂഡാലോചന സംബന്ധിച്ച തെളിവുകൾ റഹീസിന്റെ ഫോണിലുണ്ടെന്നും റഹീസിനെ വിശദമായി ചോദ്യം ചെയ്യണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറഞ്ഞു.

അഖിൽ സജീവനെയും റഹീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നും അതിനാൽ റഹീസിനെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാന്താപേക്ഷിതമാണെന്നുമാണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. കേസിൽ ഗൂഢാലോചന നടത്തിയത് റഹീസ്, ബാസിത്ത്, ലെനിൻ രാജ് എന്നിവർ ചേർന്നാണെന്നാണ് അറസ്റ്റിലായപ്പോൾ അഖിൽ സജീവ് പറഞ്ഞത്. ഇത്തരത്തിൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലകളുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വാട്‌സ് ആപ്പ് ചാറ്റിലെ കാര്യങ്ങളെല്ലാം അഖിൽ മാത്യുവിനെ കുടുക്കാനുള്ള ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പൊലീസിന്റെ നിഗമനം. തിരവന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലിപ്പോൾ ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റഹീസിനെയും ഹരിദാസനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News