ഓക്സിജൻ പ്ലാന്‍റ്; മഞ്ചേരി മെഡിക്കൽ കോളേജിനെ ഒഴിവാക്കിയ നടപടി: രാഹുൽ ഗാന്ധി കേന്ദ്രത്തിന് കത്തയച്ചു
നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ കേരളത്തിന് അനുവദിച്ച രണ്ട് ഓക്സിജൻ പ്ലാന്‍റ് ഒന്ന് കൊല്ലത്തും മറ്റൊന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിലും സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്
നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ കേരളത്തിന് അനുവദിച്ച രണ്ട് ഓക്സിജൻ പ്ലാന്‍റ് ഒന്ന് കൊല്ലത്തും മറ്റൊന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിലും സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് . മഞ്ചേരി മെഡിക്കൽ കോളേജിൽ അതിന്റെ പ്രാരംഭ പ്രവർത്തനം അതിവേഗം നടന്നുകൊണ്ടിരിക്കെയാണ് മഞ്ചേരി മെഡിക്കൽ കോളേജിനെ മുൻഗണനാ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞത്. ഈ നടപടി പുനപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രിക്കും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്കും രാഹുൽ ഗാന്ധി എം.പി. കത്ത് അയച്ചു.
കേരളത്തിൽ ഏറ്റവും അധികം കോവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് മലപ്പുറം, കോവിഡ് പോസിറ്റീവ് നിരക്ക് വർദ്ധിക്കുക കൂടെ ചെയ്യുന്ന സാഹചര്യമുണ്ട്, മാത്രമുവല്ല ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളേജിന്റെ നിലവിലുള്ള ഓക്സിജൻ പ്ലാന്‍റില്‍ കപ്പാസിറ്റി വളരെ കുറവാണ് ഇതിൽ നിന്ന് കേവലം 50 ൽ താഴെ ബെഡ്ഡുകൾക്ക് മാത്രമേ ഓക്സിജൻ കൊടുക്കുവാൻ സാധിക്കുകയുള്ളു.