രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല
ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു
Update: 2024-04-21 16:10 GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. ജാര്‍ഖണ്ഡിലെ ഇന്‍ഡ്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.