വടകര മണ്ഡലത്തിന്റെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിന്

വി.പി സജീന്ദ്രന് മറ്റുചുമതലകൾ നൽകേണ്ടതിനാലാണ് രാഹുലിനെ ചുമതല ഏൽപ്പിച്ചതെന്ന് നേതൃത്വം.

Update: 2024-03-14 12:37 GMT
വടകര മണ്ഡലത്തിന്റെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിന്
AddThis Website Tools
Advertising

കോഴിക്കോട്: വടകര മണ്ഡലത്തിന്റെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിനെ ഏൽപ്പിച്ച് കെ.പി.സി.സി. നേരത്തെ ചുമതല നൽകിയിരുന്നത് വി.പി സജീന്ദ്രനായിരുന്നു. സജീന്ദ്രന് മറ്റുചുമതലകൾ നൽകേണ്ടതിനാലാണ് രാഹുലിനെ വടകര ഏൽപ്പിച്ചതെന്ന് നേതൃത്വം അറിയിച്ചു.  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ ചുമതല പ്രമുഖ നേതാക്കള്‍ക്ക് എ.ഐ.സി.സി നൽകിയിരുന്നു. ഇതിനുപുറമെയാണ് കെ.പി.സി.സി 20 ഭാരവാഹികളെക്കൂടി നിയോഗിച്ചത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News