കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Update: 2021-04-20 13:39 GMT
Editor : Nidhin | By : Web Desk
Advertising

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നു മുതൽ നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്.അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News