കണ്ണീർപ്പെയ്ത്ത്; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി

കണ്ണൂരിൽ കാണാതായ രണ്ടര വയസ്സുകാരിയുടേതടക്കം നാല് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി

Update: 2022-08-02 04:55 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ മരണം പത്തായി. കണ്ണൂരിൽ രണ്ടര വയസുകാരിയടക്കം രണ്ടര വയസ്സുകാരിയുടേതടക്കം നാല് മൃതദേഹം ഇന്ന് കണ്ടെത്തി. ഉരുൾപൊട്ടലിൽ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയാണ് വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരി ഒലിച്ചുപോകുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകൾ നുമാ ദാസ്മിനാണ് മരിച്ചത്. വീട്ടിൽ നിന്നും 200 മീറ്റർ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടയത്ത് ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ വനത്തിനുള്ളിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പശുവിനെ അഴിക്കാൻ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയിൽവീണാണ് പൗലോസ് മരിച്ചത്. ഇന്ന് പുലർച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാവക്കാട് കാണാതായവർക്കായി നേവിയുടെ തെരച്ചിൽ ആരംഭിച്ചു.  നേവിയുടെ ഹെലികോപ്ടറും ബോട്ടും തിരിച്ചലിനായി എത്തിയിട്ടുണ്ട്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News