'തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയി ലേക്ക് അയക്കരുത്'; സോണിയ ഗാന്ധിക്ക് കെ. മുരളീധരന്റെ കത്ത്

തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ. രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ കത്തിൽ പറയുന്നു.

Update: 2022-03-17 06:34 GMT
Editor : abs | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് മുതിർന്ന നേതാവ് കെ മുരളീധരന്റെ കത്ത്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണമെന്നും മുരളീധരൻ പറയുന്നു.

തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ. രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ കത്തിൽ പറയുന്നു. 2011ലും 2021ലും അമ്പലപ്പുഴയിലും 2006ൽ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ലിജുവിന് എതിരായ നീക്കമായാണ് മുരളീധരന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

ഹൈക്കമാൻഡ് നിർദേശിച്ച ശ്രീനിവാസൻ കൃഷ്ണനെ എതിർത്തുകൊണ്ടാണ് സുധാകരന്റെ നേതൃത്വത്തിൽ ലിജുവിന്റെ പേരു നിർദേശിച്ചിട്ടുള്ളത്. ഇന്നലെ കെ സുധാകരനൊപ്പം ലിജു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്ന് ലിജു ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിൽ നിന്നുള്ള നേതാക്കളിൽ നിന്നും രാജ്യസഭ സ്ഥാനാർഥിയെ തെരെഞ്ഞെടുക്കണമെന്നും ഇതിന് അർഹതയുള്ള നിരവധിപേർ കേരളത്തിൽ തന്നെ ഉണ്ടെന്നും പി ജെ കുര്യൻ മീഡിയവണിനോട് പറഞ്ഞു. മന്ത്രി പദവിയുൾപ്പെടെ വഹിച്ചവർ പിന്മുറക്കാർക്കായി വഴിമാറി കൊടുക്കണം, നിയമസഭയിൽ തോറ്റത് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ അയോഗ്യതയല്ലെന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News