രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്; യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു

സ്ഥാനാർത്ഥികളെ സംബന്ധിച്ച് മുന്നണികൾക്കുള്ളിൽ അന്തിമ തീരുമാനമായിട്ടില്ല. ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ ഇടത് മുന്നണിയിൽ നാളെ തീരുമാനമുണ്ടാകും.

Update: 2022-03-14 00:51 GMT
Advertising

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാർ, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിൽ രണ്ടിന് തീരുന്നത്. ഒഴിവുവരുന്ന ഈ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് മാർച്ച് 31-ന് തിരഞ്ഞെടുപ്പ് നടക്കുന്നത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21 ആണ്. 22-ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 31-ന് രാവിലെ ഒമ്പത് മണി മുതൽ നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ നടക്കും.

സ്ഥാനാർത്ഥികളെ സംബന്ധിച്ച് മുന്നണികൾക്കുള്ളിൽ അന്തിമ തീരുമാനമായിട്ടില്ല. ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ ഇടത് മുന്നണിയിൽ നാളെ തീരുമാനമുണ്ടാകും. നാളെ വൈകീട്ട് ഇടത് മുന്നണി യോഗം ചേരും. രണ്ട് സീറ്റിലും മത്സരിക്കണമെന്ന് സി.പി.എമ്മിന് ആഗ്രഹമുണ്ടെങ്കിലും സി.പി.ഐയുടെ സീറ്റിനുള്ള അവകാശവാദം ഇതിന് വിലങ്ങ് തടിയാണ്. സി.പി.ഐയെ കൂടാതെ എൽ.ജെ.ഡി, എൻ.സി.പി,ജെ.ഡി.എസ് എന്നിവരും സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. മറ്റുള്ളവരെ ഒഴിവാക്കി സി.പി.ഐ്ക്ക് ഒരു സീറ്റ് നൽകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നാളെ കഴിഞ്ഞ് മാത്രമേ തീരുമാനമുണ്ടാകു.

യു.ഡി.എഫിന് ജയിക്കാൻ കഴിയുന്ന സീറ്റിൽ കോൺഗ്രസ് തന്നെയാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥി മോഹികളായി നിരവധി പേർ രംഗത്ത് വന്ന് പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News